കൊച്ചി: പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ വാർഷികാഘോഷം ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കും. എറണാകുളം അസി. കമ്മിഷണർ പി. രാജ്കുമാർ ഉദ്ഘാടനം ചെയ്യും. സിസ്റ്റർ ജയ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഫാ. സോജൻ മാളിയേക്കൽ, പ്രിൻസിപ്പൽ സിസ്റ്റർ രേഷ്മ, കൗൺസിലർ സി.ഡി. ബിന്ദു, പി.ടി.എ പ്രസിഡന്റ് അരുൺ, സ്കൂൾ ഹെഡ് ഗേൾ വി.ബി. ദിയ, മെലീസ മെരീന മെൻഡെസ് എന്നിവർ സംസാരിക്കും.
ലോക്കൽ മാനേജർ സിസ്റ്റർ ഗ്ലോറിസ്റ്റ സമ്മാനദാനം നിർവഹിക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |