SignIn
Kerala Kaumudi Online
Saturday, 17 August 2024 10.06 AM IST

വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ

sweep

കൊച്ചി: സ്വീപ്പ് വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റിലെ കുടുംബശ്രീ കാന്റീൻ സന്ദർശിച്ച് പൊതുജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻ.എസ്.കെ. ഉമേഷ്. വോട്ട് ചെയ്യണമെന്ന് പൊതു ഇടങ്ങൾ സന്ദർശിച്ച് കളക്ടർ ജനങ്ങളോട് നേരിട്ട് അഭ്യർത്ഥിക്കുന്നതാണ് ക്യാമ്പയിന്റെ രീതി.
അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, സ്വീപ്പ് എറണാകുളം കോ-ഓഡിനേറ്റർമാരായ കെ.ജി. വിനോജ്, സി. രശ്മി തുടങ്ങിയവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പൊതു ഇടങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ സന്ദർശിക്കും.

ജില്ലയിൽ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SWEEP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.