ഫോർട്ട്കൊച്ചി: മുന്നറിയിപ്പില്ലാതെ ജലമെട്രൊ ബോട്ട് സർവ്വീസ് നിർത്തിയത് ജനങ്ങളെ വലച്ചെന്ന് പരാതി. ഫോർട്ടുകൊച്ചി- ഹൈക്കോടതി സർവ്വീസാണ് ഇന്നലെ വൈകിട്ട് 4 മുതൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിവെച്ചത്. എന്നാൽ, പണികൾ ആരംഭിക്കുന്നതിനു മുൻപ് ജെട്ടിയിൽ നോട്ടീസ് പതിച്ചിരുന്നുവെന്നും യാത്രക്കാർക്ക് ഹൈക്കോടതിയിൽ ജെട്ടിയിൽ നിന്ന് വൈപ്പിനിലേക്ക് അധിക സർവീസ് ഏർപ്പെടുത്തുകയും അവിടെ നിന്ന് റോ-റോയിൽ ഫോർട്ട് കൊച്ചിയിലേക്ക് പോകാനുള്ള സംവിധാനവുമൊരുക്കിയിരുന്നെന്നും മെട്രോ അധികൃതർ വ്യക്തമാക്കി. ഇന്ന് പതിവുപോലെ സർവീസുണ്ടാകും. ജെട്ടി അടച്ചതോടെ യാത്രക്കാർ അര കിലോമീറ്റർ അകലെ കസ്റ്റംസ് ജെട്ടിയിലെത്തി ജലഗതാഗത വകുപ്പിന്റെ ബോട്ടിലാണ് നഗരത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |