ചാരുംമൂട് : താമരക്കുളത്ത് കടകൾക്ക് മുകളിലേക്ക് വീണ ആൽമരത്തിന്റെ ശിഖരം വെട്ടിമാറ്റാൻ അഗ്നിരക്ഷാ സേനയ്ക്ക് സഹായവുമായി ഐ.ടി.ബി.പി സൈനികരും എത്തി. തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് താമരക്കുളം പഞ്ചായത്ത് ഓഫീസിനടുത്ത് നിന്നിരുന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരം രണ്ടുകടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു പഞ്ചായത്തംഗം ആത്തുക്കാബീവി, സെക്രട്ടറി ജി.മധു എന്നിവരെത്തി അഗ്നിരക്ഷാ സേന യൂണിറ്റിന്റെയും, നൂറനാട് ഐ.ടി.ബി.പി ബറ്റാലിയന്റെയും സഹായം തേടി. ക്രെയിന്റെ സഹായത്തോടെ 5 മണിക്കൂർ കൊണ്ടാണ് ശിഖരം വെട്ടിമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |