SignIn
Kerala Kaumudi Online
Saturday, 17 August 2024 6.45 AM IST

വരാപ്പുഴ അതിരൂപത മതാദ്ധ്യാപക സംഗമം

varappuzha

കൊച്ചി: വരാപ്പുഴ അതിരൂപത മതാദ്ധ്യാപക സംഗമം ഡിഡാക്കെ 2024 വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മതാദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. മതബോധന ഡയറക്ടറി ഗുരുനാഥൻ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു. വിവിധമത്സരങ്ങളിൽ അതിരൂപതാതലത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിൽ മതാദ്ധ്യാപകർക്കായി അനുഗ്രഹ പ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മതബോധന കമ്മിഷൻ സെക്രട്ടറി എൻ.വി. ജോസ്, ജനറൽ കൺവീനർ പയസ് പൂപ്പാടി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.