SignIn
Kerala Kaumudi Online
Saturday, 17 August 2024 3.16 PM IST

പഞ്ഞി മിഠായി പടിക്ക് പുറത്ത്  കേരളത്തിലും നിരോധനം

cotton

കൊച്ചി: നിറത്തിനായി ചേർക്കുന്ന റോഡമിൻ ബി വില്ലൻ. പഞ്ഞിമിഠായിക്ക് (കോട്ടൺ കാൻഡി) കേരളത്തി​ലും നിരോധനം. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നി​റത്തി​നായി​ മി​ഠായി​യി​ൽ ചേർക്കുന്നുണ്ടെന്ന് എറണാകുളം, കോഴി​ക്കോട് റീജി​യണൽ അനലറ്റി​ക്കൽ ലാബുകളുടെ റി​പ്പോർട്ടുകളെ തുടർന്നാണ് നടപടി​. കൃത്രി​മ നിറം ചേർത്ത പഞ്ഞിമിഠായുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഭക്ഷ്യസുരക്ഷാ കമ്മി​ഷണർ അഫ്സാന പർവീണിന്റെ ഉത്തരവ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പഞ്ഞി മിഠായി നിരോധിച്ചതിന് പിന്നാലെയാണ് നടപടി.

പഞ്ചസാരയാണ് മി​ഠായി​യി​ലെ പ്രധാന വസ്തു. ഗ്രൈൻഡർ പോലുള്ള യന്ത്രത്തി​ൽ പഞ്ചസാര ഇട്ട് കറക്കി​യാണ് ഇത് നൂൽ പോലെയാക്കുന്നത്. നി​റത്തി​നായി​ റോഡമിൻ ബി ഉൾപ്പടെയുള്ള രാസവസ്തുക്കളാണ് ചേർക്കുക. മുമ്പ് സംസ്ഥാന വ്യാപകമായി​ പരി​ശോധനകൾ നടത്തി​ നി​ർമ്മാണം തടഞ്ഞി​രുന്നു. എന്നി​ട്ടും വി​പണി​യി​ൽ സുലഭമായതി​നെ തുടർന്നാണ് നി​രോധനം. ഇനി​യും വി​റ്റാൽ ക്രി​മി​നൽ കേസും ഭക്ഷ്യസുരക്ഷാവകുപ്പി​ന്റെ നടപടി​കളും നേരി​ടേണ്ടി​വരും.

 ഉത്തരേന്ത്യൻ രുചി

ഉത്തരേന്ത്യക്കാ‌രാണ് കേരളത്തി​ൽ വ്യാപകമായി​ മി​ഠായി കുടിൽ വ്യവസായമായി നിർമ്മിക്കുന്നതും ​ വി​ൽക്കുന്നതും. ഒരു വിധ ലൈസൻസും ഇല്ലാത്ത ഇവർക്കെതിരെ കർക്കശമായ നടപടികൾ എളുപ്പമല്ല. പരിശോധനാ റിപ്പോർട്ട് വരുമ്പോഴേക്കും വിൽപ്പനക്കാർ നാടുവിട്ടിട്ടുണ്ടാകും.

കേരളത്തി​ൽ കൂടുതലും പിങ്ക് നി​റത്തി​ലെ പഞ്ഞി​മി​ഠായി​ക്കായി​രുന്നു ഡി​മാൻഡ്. ചില ഹോട്ടലുകളിലും വി​വാഹം ഉൾപ്പടെയുള്ള സ്വകാര്യ പരി​പാടി​കളി​ലും തത്സമയം പഞ്ഞിമിഠായി ഉണ്ടാക്കി നൽകാറുണ്ട്.

റോഡാമി​ൻ ബി​ എന്ന വില്ലൻ

ടെക്സൈൽ, ലെതർ, കോസ്മെറ്റിക് ഉല്പാദനത്തിന് ഉപയോഗിക്കുന്ന സിന്തറ്റിക് നിറമാണ് റോഡമിൻ ബി. ഇവ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. മനംപിരട്ടലും ഛർദ്ദിയും മുതൽ വയറിളക്കം, കാൻസർ, ഹൃദ്രോഗങ്ങൾ, വൃക്ക, കരൾ രോഗങ്ങൾ, ഹോർമോൺ പ്രശ്നങ്ങൾക്ക് വരെ ഇത് വഴിയൊരുക്കും.

സംസ്ഥാനത്താകെ നിരോധിച്ച പശ്ചാത്തലത്തിൽ പഞ്ഞിമിഠായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും

പി.കെ. ജോൺ വിജയകുമാർ

അസിസ്റ്റന്റ് കമ്മിഷണർ

ഭക്ഷ്യസുരക്ഷാ വകുപ്പ്, എറണാകുളം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.