കൊച്ചി: സംസ്ഥാനത്ത് 70 സ്കൂളുകളിൽ കൂടി സ്റ്റുഡൻസ് പൊലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതി ആരംഭിക്കാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകി. സന്നദ്ധത അറിയിച്ചിട്ടും പോയവർഷം ഒരു സ്കൂളിന് പോലും പദ്ധതി തുടങ്ങാൻ അനുമതി നൽകിയിരുന്നില്ല. ഇതിൽ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി എന്നാണ് അറിയുന്നത്. തീരദേശ,ആദിവാസി, പിന്നാക്കെ വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലകളിലെ സ്കൂളുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇവ കൂടി വരുന്നതോടെ സംസ്ഥാനത്ത് ആകെ എസ്.പി.സികളുള്ള സ്കൂളുകളുടെ ആകെ എണ്ണം 1040 ആയി ഉയരും. ഒരു സ്കൂളിൽ 84 കേഡറ്റുകളെയാണ് തിരഞ്ഞെടുക്കുന്നത്.
ജില്ലയിൽ നാല് സ്കൂളുകൾ പുതുതായി എസ്.പി.സി പദ്ധതി അനുവദിച്ച സ്കൂളുകളുടെ പട്ടികയിലുണ്ട്. അങ്കമാലി ഹോളി ഫാമിലി എച്ച്.എസ്, അങ്കമാലി തുറവൂർ മാർ അഗസ്റ്റിൻ എച്ച്.എസ്, ഓച്ചൻതുരുത്ത് സാന്താക്രൂസ് എച്ച്.എസ്,കെ.പി.എം വി.എച്ച്.എസ്.എസ് പൂത്തോട്ട എന്നിവയാണ് അനുമതി ലഭിച്ച സ്കൂളുകൾ.
ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010ലാണ് എസ്.പി.സി പദ്ധതിക്ക് തുടക്കം കുറിച്ചത്. ഐ.ജി.പി.വിജയന്റെ സ്വപ്ന പദ്ധതിയുടെ തുടക്കം 127 സ്കൂളുകളിലായി 11176 കേഡറ്റുകളിലായിരുന്നു. ഗതാഗത, വനം, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയും പദ്ധതിക്കുണ്ട്.
എസ്.പി.സിയുടെ ലക്ഷ്യങ്ങൾ
1. നിയമത്തെ അംഗീകരിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുക. ആഭ്യന്തര സുരക്ഷ, ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, സാമൂഹിക സേവ
2. പൗരബോധം, മതേതര വീക്ഷണം, നിരീക്ഷണ പാടവം, നേതൃശേഷി തുടങ്ങിയ മൂല്യങ്ങൾ വളർത്തുക.
ജില്ലയിൽ നാല് സ്കൂളുകൾ
സ്കൂളുകൾ കൂടുതൽ ആലപ്പുഴയിലാണ്. എട്ട് എണ്ണം. കണ്ണൂർ, കൊല്ലം ജില്ലകളാണ് തൊട്ടുപിന്നിൽ. കോട്ടയം, കാസർകോട്, തിരുവനന്തപുരം ജില്ലകളാണ് പിന്നിൽ. 64 സർക്കാർ സ്കൂളുകളിലും 215 സർക്കാർ-ഏയ്ഡഡ് സ്കൂളിൽ നിന്നുമാണ് അപേക്ഷ ലഭിച്ചത്. പദ്ധതി നിലവിലുള്ള 19 സ്കൂളുകളിൽ കേഡറ്റുകളുടെ കുറവുമൂലം ജൂനിയർ ബാച്ചോ, സീനിയർ ബാച്ചോ ഇല്ലാത്ത സ്ഥിതിയാണ്. ഈ സ്കൂളുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കി പുതിയ 19 സ്കൂളുകളെ ഭാഗമാക്കും.
കെ.പി.എം വി.എച്ച്.എസ്.എസ്, പൂത്തോട്ട
ഓച്ചന്തുരുത്ത് സാന്താക്രൂസ് എച്ച്.എസ്,
ങ്കമാലി ഹോളി ഫാമിലി എച്ച്.എസ്,
അങ്കമാലി തുറവൂർ മാർ അഗസ്റ്റിൻ എച്ച്.എസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |