മരട്: നഗരസഭയുടെ 2025-26 വർഷത്തെ ബഡ്ജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്ന് ബഡ്ജറ്റ് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി ബോക്സുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവ്വഹിച്ചു. മരട് നഗരസഭാ അങ്കണം, തോമസ്പുരം ജംഗ്ഷൻ, മരട് വില്ലേജ് ഓഫീസ്, നെട്ടൂർ ദേശീയ വായനശാല, നെട്ടൂർ ഫാമിലി ഹെൽത്ത് സെന്റർ, നെട്ടൂർ നോർത്ത് എൻഡ് എന്നിവിടങ്ങളിലായി കൂടുതൽ ബോക്സുകൾ സ്ഥാപിക്കും. മാർച്ച് 10 വൈകിട്ട് 4 മണി വരെ പൊതു ജനങ്ങൾക്ക് നിർദേശങ്ങൾ എഴുതി ബോക്സിൽ ഇടാം. ചടങ്ങിൽ വൈസ് ചെയർപെഴ്സൺ രശ്മി സനൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |