കൊച്ചി: സ്തനാർബുദം തടയാൻ ഒപ്പം സൗജന്യഫോൺ ഹെൽപ്പ്‌ലൈൻ പദ്ധതി റോട്ടറി ക്ലബ് കൊച്ചിൻ ഹാർബർ നടപ്പാക്കും. കോലഞ്ചേരി മെഡിക്കൽ കോളേജ്, ബട്ടർഫ്ളൈ ക്യാൻസർ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. രോഗനിർണയം വൈകുന്നതിനാൽ സ്തനാർബുദം ഗുരുതരമാകുന്നത് തടയാനാണ് ഫോൺപദ്ധതി ആവിഷ്‌കരിച്ചതെന്ന് റോട്ടറി ഭാരവാഹികൾ പറഞ്ഞു. മാറിടത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ 9544954422 എന്ന നമ്പറിൽ വിളിച്ചാൽ നിർദ്ദേശങ്ങളും സഹായവുമെത്തും.
പദ്ധതിയുടെ ഉദ്ഘാടനത്തിൽ ഡോ. അജു മാത്യു, റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ സുന്ദരവടിവേലു, റോട്ടറി കൊച്ചിൻ ഹാർബർ പ്രസിഡന്റ് അജു ജേക്കബ് ജോർജ്, ഡോ. കരിഷ്മപിള്ള, ഡോ. ഗിരീഷ്, ബ്ലേസ് കെ. ജോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |