മട്ടാഞ്ചേരി: പശ്ചിമകൊച്ചി, വൈപ്പിൻ എന്നീ തീരദേശ മേഖലയിൽ അതിരൂക്ഷമായ കായൽ വേലിയേറ്റം തടയുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കണമെന്നവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
വേമ്പനാട്ടുകായലിലെ എക്കൽ നീക്കം ചെയ്ത് ആഴം പുനസ്ഥാപിക്കുകയും വേലിയേറ്റ വെള്ളക്കെട്ട് തടയുന്നതിന് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുള്ള നടപടിയാണ് ഉണ്ടാകേണ്ടതെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഇതിനായി സംസ്ഥാന സർക്കാർ തന്നെ വിദഗ്ദ്ധ സമിതിയെ രൂപീകരിച്ച് പദ്ധതി രൂപീകരണത്തിനുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി കേന്ദ്ര സർക്കാരിന്റെ സഹായം തേടണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
പദ്ധതി സംബന്ധിച്ച ആശയ വിനിമയങ്ങളിൽ എം.പിയെന്ന നിലയിൽ തന്നെക്കൂടി പങ്കാളിയാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭ്യമാക്കാൻ പരമാവധി ഇടപെടലുകൾ നടത്തുമെന്നും ഹൈബി ഈഡൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |