കൊച്ചി: ശ്രീ സുധീന്ദ്ര കോളേജ് ഒഫ് നഴ്സിംഗിലെ പത്താമത് ബി.എസ്.സി നഴ്സിംഗ് ബാച്ചിന്റെ ബിരുദ സമർപ്പണം ആരോഗ്യ സർവകലാശാല രജിസ്ട്രാർ പ്രൊഫ.ഡോ. ഗോപകുമാർ നിർവഹിച്ചു. ആരോഗ്യ സർവകലാശാല നഴ്സിംഗ് വിഭാഗം ഡീനും അമല കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പലുമായ പ്രൊഫ. ഡോ.രാജി രഘുനാഥ് ദീപം കൈമാറി. ആശുപത്രി പ്രസിഡന്റ് രത്നാകര ഷേണായ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ബോർഡ് ജനറൽ സെക്രട്ടറി മനോഹർ പ്രഭു, മെഡിക്കൽ ഡയറക്റ്റർ ഡോ.എം. ഐ ജുനൈദ് റഹ്‌മാൻ, ശ്രീസുധീന്ദ്ര കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിന്ധു ദേവി,ചീഫ് നഴ്സിംഗ് ഓഫീസർ ലെഫ്. കേണൽ എം.ജി മണിയമ്മ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |