അങ്കമാലി: നായത്തോട് കെ.ആർ. കുമാരൻ മാസ്റ്റർ നവയുഗ വായനശാലയും നവയുഗ കലാസമിതിയും സംയുക്തമായി എം.ടി - പി. ജയചന്ദ്രൻ സ്മൃതി സംഗീത സദസ് നടത്തി. നോവലിസ്റ്റ് എ. സെബാസ്റ്റ്യൻ എം.ടി. സ്മൃതി ഭാഷണം നടത്തി. പഴയകാല ഗായകൻ എം.എ. സുദർശനൻ പി. ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ചു. വായനശാല സെക്രട്ടറി ഷാജി യോഹന്നാൻ അദ്ധ്യക്ഷനായി. കൗൺസിലർ ടി.വൈ. ഏല്യാസ്, ജേയ്ബി ദേവസി, രഥീഷ്‌കുമാർ കെ. മാണിക്യമംഗലം, എം.ജി.മോഹനൻ, എം.എൻ. വിശ്വനാഥൻ, വി.എൻ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. 'മെഹ്ഫിൽ' ഗാനാഞ്ജലി കാഥികൻ കെ. കുട്ടപ്പൻ, കൃഷ്ണ പങ്കജ്, ടി.പി. ലത, രഥീഷ്‌കുമാർ തുടങ്ങിയവർ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |