കൊച്ചി: കാഴ്ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ക്രിക്കറ്റ് റിസർവ് ടീമിൽ ഇടം നേടി മലയാളി താരം കെ. ജംഷീല. ബംഗളുരുവിൽ നടന്ന സെലക്ഷൻ ട്രയൽസ് ടൂർണമെന്റിലെ പ്രകടനമാണ് പാലക്കാട്ടുകാരിക്ക് ടീമിലേക്ക് വാതിൽ തുറന്നത്. നവംബർ 11 മുതൽ ഇന്ത്യയിൽ നടക്കുന്ന കാഴ്ചപരിമിതരുടെ പ്രഥമ വനിത ടി20 ലോകകപ്പിനായി 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം പ്രഖ്യാപിച്ച 6 റിസർവ് താരങ്ങളുടെ പട്ടികയിലാണ് ജംഷീല ഉൾപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, യു.എസ്.എ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഡൽഹിയിലും ബംഗളൂരുവിലുമായിരിക്കും മത്സരങ്ങൾ. പാകിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തുള്ള വേദിയിലായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |