
കൊച്ചി: കേന്ദ്ര സർക്കാർ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം ഡൊമസ്റ്റിക് (ഒ.എം.എസ്.എസ്.ഡി) മുഖേന എഫ്.സി.ഐ വഴി അരിയും ഗോതമ്പും വിൽക്കുന്നു. ഗോതമ്പിന് ക്വിന്റലിന് 2550 രൂപ നിരക്കിലും (നിശ്ചിതവിലയ്ക്കു പുറമെ ബാധകമായ ഗതാഗത ചെലവും നികുതിയും ഈടാക്കും) വ്യാപാരികൾ, എം-പാനൽ ചെയ്ത ബൾക്ക് ബയർമാർ, അരി ഉത്പന്നങ്ങളുടെ നിർമാതാക്കൾ എന്നിവർക്ക് ഒ.എം.എസ്.എസ്.ഡി പ്രകാരം ക്വിന്റലിന് 2,890 രൂപ നിരക്കിൽ അരിയും എല്ലാ വെള്ളിയാഴ്ചയും ഇ-ലേലം വഴി വില്പന നടത്തിവരുന്നുണ്ട്.ജി.എസ്.ടി ഉള്ള ചെറുകിട സ്വകാര്യ വ്യാപാരികൾക്ക് തിരഞ്ഞെടുത്ത എഫ്.സി. ഐ ഡിപ്പൊകളിൽ നിന്ന് ഒരു മെട്രിക് ടൺ മുതൽ 9 മെട്രിക് ടൺ വരെ അരി നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |