
നാദാപുരം: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 13 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. ബുദ്ധി മാന്ദ്യമുള്ള യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി അരൂർ പെരുമുണ്ടശ്ശേരി സ്വദേശി മന്നികണ്ടിരാജൻ എന്ന ഒട്ടകരാജനെ (61) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ മേനോൻ ശിക്ഷിച്ചത്. 2022 സെപ്റ്റംബർ ഒമ്പതാം തിയതിയാണ് കേസിനാസ്പദമായ സംഭവം. നാദാപുരം പൊലീസ് ഇൻസ്പെക്ടർ ഇ.വി ഫായിസ് അലിയാണ് കേസന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |