കൊയിലാണ്ടി: മൂടാടിയെ തരിശുരഹിതമാക്കുന്ന പദ്ധതിയ്ക്ക് 'പൊൻകതിർ' തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി അഖില വിത്തിടൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ ശ്രീ കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രമ്യ സുർജിത്, പാടശേഖര സമിതി സെക്രട്ടറി പി.രാഘവൻ പ്രസിഡന്റ് മൊയ്തു ഹാജി. കൃഷി ഓഫീസർ ഫൗസിയ പി. ഫൈസൽ എന്നിവർ പ്രസംഗിച്ചു. കേട്ടയകത്ത് പാടശേഖരത്തിലെ ചാത്തമ്പത്ത് താഴയാണ് വർഷങ്ങളായി തരിശിട്ടവയൽ യന്ത്രസഹായത്തോടെ നിലമൊരുക്കി വിത്തിട്ടത്. കർഷകർക്ക് നിലമൊരുക്കൽ, കൊയ്ത് എന്നിവയ്ക്ക് ഗ്രാമപഞ്ചായത്ത് 50 ശതമാനം കൂലി ചെലവ് നൽകുന്ന പദ്ധതിയാണ് .വിളവെടുത്ത നെല്ല് സംഭരിച്ച് കാർഷിക കർമ സേന വഴി തവിടു കളയാത്ത മൂടാടി അരിയാക്കി വിപണിയിലെത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |