
കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ റോയൽസ് ഇൻസുലിൻ പമ്പുകൾ വിതരണം ചെയ്തു. കളമശേരി മെഡിക്കൽ കോളേജിലെ മിട്ടായി ക്ലിനിക്കുമായി ചേർന്ന് അഞ്ചു കുട്ടികൾക്കാണ് പമ്പുകൾ സമ്മാനിച്ചത്. ഗ്ലൂക്കോസ് മോണിറ്ററിംഗ് മെഷീനുകൾ ഉൾപ്പെടെ നാലു വർഷത്തേക്കുള്ള അഞ്ചുലക്ഷം രൂപ വരുന്ന പാക്കേജാണ് വിതരണം ചെയ്തത്. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ രമേശ് മുഖ്യാതിഥിയായി. ജോഷിയ ചാക്കോ, ജയശങ്കർ എന്നിവർ വിശിഷ്ടാതിഥികളായി. ക്ലബ് പ്രസിഡന്റ് ഗോപീകൃഷ്ണ എം, സിജോ തോമസ്, സി. ബാലഗോപാൽ, ദിനു, റോബിൻ ചെറിയാൻ, ഡോ. ബിബു ജോർജ്, ഡോ. അരുൺ മേനോൻ, ഡോ. ബീഫിൻ ബിഗം, അരുൺ ജോർജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |