
ചോറ്റാനിക്കര: എസ്.എൻ.ഡി.പി ശാഖാ യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിലെ ഡോ. പല്പു കുടുംബ സംഗമവും വാർഷികവും യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് സി. വി ദാസൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി. സി സാബു സംഘടനാ സന്ദേശം നൽകി. യൂണിയൻ കമ്മിറ്റി അംഗം അഡ്വ. പി. വി സുരേന്ദ്രൻ മുഖ്യപ്രസംഗം നടത്തി. ജി സോമൻ, പി.പി കൃഷ്ണൻ, സാബു ശാന്തി, മഞ്ജു അനീഷ്, എം. ടി ബിജു, അനീഷ് കൃഷ്ണൻ, ടി.സുധീഷ്, ജി. ഗോപി, സംഗീത ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |