
കൊച്ചി: ഉഷ്ണമേഖലാ തണ്ണീർത്തടങ്ങളുടെ ഏകാരോഗ്യ നിരീക്ഷണം എന്ന വിഷയത്തിൽ ഇൻഡോ - യൂറോപ്യൻ പരിശീലന ശില്പശാല കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ തുടങ്ങി. കെ.എസ്.സി.എസ്.ടി.ഇ - സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് സാമുവൽ ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടി 13ന് സമാപിക്കും. 3 രാജ്യങ്ങളിലെയും 12 ഇന്ത്യൻ സംസ്ഥാനങ്ങളിലെയും 35 പേർ പങ്കെടുക്കും. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. ജെ.എ. ജോൺസൺ മുഖ്യാതിഥി ആയി. കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |