
കോലഞ്ചേരി: കെ.സി.സി സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സി.വി.ജേക്കബ് മെമ്മോറിയൽ സിന്തൈറ്റ് കപ്പിനായുള്ള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. സ്കൂൾ ടീമുകളിൽ സെന്റ് ജോസഫ് എച്ച്.എസ്.എസ് കിഴക്കമ്പലം ഒന്നും എബനേസർ എച്ച്.എസ്.എസ് വീട്ടൂർ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ആസ്റ്റർ മെഡിസിറ്റി ബെനിഫിക്ക കൊടുങ്ങല്ലൂർ ഒന്നും ബേസിക് പെരുമ്പാവൂർ രണ്ടും സ്ഥാനങ്ങൾ നേടി. സമ്മാനദാന യോഗത്തിൽ ക്ലബ് പ്രസിഡന്റ് ജോജി എളൂർ അദ്ധ്യക്ഷനായി. സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, അഡ്വ. മാത്യു പി. പോൾ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |