
കൊച്ചി: നായർ ഐക്യവേദിയുടെ നേതൃത്വത്തിൽ ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കൽ ഉൾപ്പെടെ അവകാശങ്ങൾ നേടിയെടുക്കാൻ സമരസമിതി രൂപീകരണ യോഗം എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാർച്ച് 7 മുതൽ 13 വരെ അവകാശ പ്രഖ്യാപനജാഥയും സെക്രട്ടറിയേറ്റ് ധർണയും സംഘടിപ്പിക്കും. സമരസമിതി സംഘാടക സമിതി ചെയർമാനായി മന്നത്ത് പത്മനാഭന്റെ കൊച്ചുമകൻ ഡോ.ബാലചന്ദ്രൻ മന്നത്തിനെയും ജനറൽ കൺവീനറായി ഡോ. വിനുവിനെയും തിരഞ്ഞെടുത്തു. പെരുമുറ്റം രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.എസ്.ജെ.പി പ്രസിഡന്റ് കെ.എസ്.ആർ മേനോൻ, സോജാ ബേബി പാലാ, സുഭാഷ് കോയമ്പത്തൂർ, പ്രകാശ് പടിക്കൽ, ഡോ. വിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |