
മൂവാറ്റുപുഴ: ബി.ജെ.പി ആവോലി പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോർജ് മുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര മുഖ്യപ്രഭാഷണം നടത്തി. വാഴക്കുളം മണ്ഡലം പ്രസിഡന്റ് ബി. ബിനുകുമാർ, സംസ്ഥാന കൗൺസിലിംഗങ്ങളായ സെബാസ്റ്റ്യൻ മാത്യു, അജീവ് കെ.എൻ, എറണാകുളം ഈസ്റ്റ് ജില്ലാ സെക്രട്ടറിമാരായ രേഖ പ്രഭാത്, അജിത കുമാരി, കർഷകമോർച്ച എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് വി.സി. ഷാബു, ബി.ജെ.പി വാഴക്കുളം മണ്ഡലം ജനറൽ സെക്രട്ടറി കെ.പി തങ്കകുട്ടൻ, മണ്ഡലം സെക്രട്ടറി ജോർജ് പൈക്കാട്ട്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രിയ രാജേഷ്, വൈസ് പ്രസിഡന്റ് ജോസ് കടമ്പനാട്ട് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |