
കോതമംഗലം: അനധികൃത മദ്യവില്പനയ്ക്കെതിരെ പരാതി നൽകിയെന്നാരോപിച്ച് കുട്ടമ്പുഴ പിണവൂർകുടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു രാജേന്ദ്രനെയും മകൻ ഉൾപ്പെടെയുള്ളവരെയും ആക്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിണവൂർകുടി ആഞ്ഞിലിക്കുടി മധുവിനെയാണ് കുട്ടമ്പുഴ പൊലീസ് പിടികൂടിയത്. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.
വിഷു ദിനത്തിലായിരുന്നു സംഭവം. അക്രമിസംഘത്തിൽ സി.പി.എം നേതാവുൾപ്പെടെയുള്ളവർ ഉണ്ടായിരുന്നുവെന്ന് മൊഴിയുണ്ടെങ്കിലും പൊലീസ് ഇവരെ പ്രതി ചേർത്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |