
കളമശേരി: ഏലൂർ ഗവ. എൽ.പി. സ്കൂളിൽ 6, 7 ക്ലാസുകൾ പുതുതായി ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. 2026- 27 അദ്ധ്യയന വർഷത്തിൽ ആറാം ക്ലാസും 2027- 28 വർഷം മുതൽ ഏഴാം ക്ലാസും ആരംഭിക്കും. ഏലൂർ നഗരസഭയിലെ ഏക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് മുതലാണ് അദ്ധ്യയനം തുടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഗവ. എൽ.പി. സ്കൂളിൽ 6, 7 ക്ലാസുകൾ കൂടി അധികമായി കൂട്ടിച്ചേർക്കാൻ സർക്കാർ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞവർഷം മേയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ശുപാർശ നൽകാൻ ഹെഡ്മിസ്ട്രസുമാരോട് ആവശ്യപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |