
കോലഞ്ചേരി: നിർമാണം പൂർത്തിയാകും മുമ്പെ ഉദ്ഘാടനം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന് കീഴിലെ വടവുകോട് കാളവയൽ ഗ്രൗണ്ടിൽ നടക്കുന്ന സ്റ്റേഡിയം നിർമ്മാണമാണ് പണി പൂർത്തിയാകും മുമ്പെ പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്നതെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കേരള സ്പോർട്സ് ഫൗണ്ടേഷന് കളിസ്ഥല നിർമ്മാണത്തിന് കൈമാറിയ സ്ഥലം പണി പൂർത്തീകരിച്ച് പഞ്ചായത്തിന് തിരികെ നൽകണമെന്നാണ് കരാർ. എന്നാൽ നാളിതുവരെ കരാർ വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ല. പണി പൂർത്തിയായതായി ഔദ്യോഗിക അറിയിപ്പും നൽകിയിട്ടില്ല. ഉദ്ഘാടനം നടത്താൻ തീരുമാനിച്ചത് കായികപ്രേമികളോടുള്ള വെല്ലുവിളിയാണെന്ന് മനോജ് കാരക്കാട്ട് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |