തൃക്കാക്കര: ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി താരം പി.ആർ. ശ്രീജേഷിന് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പാരിതോഷികം അനുവദിച്ച് സർക്കാർ ഉത്തരവായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം ശീജേഷിന് പാരിതോഷികം നൽകാൻ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷയിലാണ് സർക്കാർ ഉത്തരവിറങ്ങിയത്. പഞ്ചായത്തിന്റ തനത് ഫണ്ടിൽ നിന്നാണ് തുക നൽകുക.നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി ഗോൾകീപ്പറാണ് പി.ആർ.ശ്രീജേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |