കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി ആലുവ കുഞ്ചാട്ടുകരയിലെ ശാന്തിഗിരി ആശ്രമത്തിൽ നടക്കും. ഇന്ന് രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ, ബെന്നി ബഹനാൻ എം.പി , അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡോ. നെടുമ്പന അനിൽ, ഡോ.അജിതൻ മേനോത്ത്, എം.എസ്. ഗണേശ് ,മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ ,കെ.ആർ. നന്ദകുമാർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |