കൊച്ചി: കൊച്ചി റീജിയണൽ പി.എഫ് കമ്മിഷണറുടെ അദ്ധ്യക്ഷതയിൽ ജൂൺ പത്തിന് വൈകിട്ട് മൂന്നു മുതൽ പെൻഷൻ അദാലത്തും പി.എഫ് പരാതിപരിഹാര ക്യാമ്പും ഓൺലൈനായി നടത്തും. പി.എഫ് നിങ്ങളുടെ അരികെ എന്ന പരാതിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യു.എ. എൻ പി.എഫ് അക്കൗണ്ട് നമ്പർ, പി.പി. ഒ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇമെയിൽ ഐഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം pro.pfkochi@gmail.com എന്ന വിലാസത്തിലേക്ക് 31 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. മെയിലിൽ 'പെൻഷൻഅദാലത്ത്' അല്ലെങ്കിൽ 'പി.എഫ് നിങ്ങളുടെ അരികെ' എന്നു പ്രത്യേകം രേഖപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |