തൊടുപുഴ: എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് സി.കെ. വിദ്യാസാഗറിന്റെ മകളും കോഴിക്കോട് നടക്കാവിൽ നെടുങ്ങാടി ഗാർഡൻസ് റോഡിൽ "ധന്യ" വീട്ടിൽ ഡോ. സുരേഷ് ബാബുവിന്റെ ഭാര്യയുമായ ഡോ. ധന്യ സാഗർ (44) നിര്യാതയായി. മാതാവ്: പരേതയായ ആനന്ദവല്ലി. ഏക മകൾ ഗൗരി സുരേഷ്. സഹോദരങ്ങൾ: ഡോ. സൗമ്യ സാഗർ, പരേതനായ സന്ദീപ് സാഗർ, മിഥുൻ സാഗർ, രോഹിണി സാഗർ. സംസ്ക്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ ടൗണിൽ അമ്പലം റോഡിൽ വിദ്യാസാഗറിന്റെ ചെങ്ങാങ്കൽ വീട്ടുവളപ്പിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |