SignIn
Kerala Kaumudi Online
Wednesday, 22 May 2024 3.19 PM IST

ഇനി 10 നാൾ: പര്യടനം ഉഷാറാക്കി മുന്നണികൾ

nda

കൊച്ചി: തൃക്കാക്കര മണ്ഡലം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി പത്തുനാൾ കൂടി ബാക്കി നിൽക്കേ പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ.

പര്യടനം ആരംഭിച്ച് എൻ.ഡി.എ

മണ്ഡലത്തെ ഇളക്കിമറിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ തുറന്ന വാഹനപര്യടനം ആരംഭിച്ചു. ബൈക്കുകളുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രങ്ങളിലെത്തുന്ന സ്ഥാനാർഥിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. അമ്മമാരും കുട്ടികളും അടക്കം ഓരോ കേന്ദ്രങ്ങളിലും വൻ ജനാവലിയുണ്ടായിരുന്നു.

രാവിലെ തൃക്കാക്കര ക്ഷേത്രത്തിലെ ദർശനത്തിനുശേഷം മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. സ്ഥാനാർത്ഥിക്കൊപ്പം തുറന്നവാഹനത്തിൽ കണ്ണന്താനവും ചേർന്നു.

ബൈക്കുകളുടെ

അകമ്പടിയിൽ ഉമ

നിരവധി ബൈക്കുകളുടെ അകമ്പടിയോടെ ഇടപ്പള്ളി മണ്ഡലത്തിലായിരുന്നു ഉമ തോമസിന്റെ പര്യടനം. പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.തോമസ് തുടങ്ങിവച്ച കാര്യങ്ങളുടെ തുടർച്ചയ്ക്ക് ഉമയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്.അശോകൻ തുടങ്ങിയവരും പങ്കെടുത്തു. കാക്കനാട് കൊല്ലംകുടി മുകളിലുള്ള കർദിനാൾ ക്വാർട്ടേഴ്‌സ്, ഒലിമുകൾ മുഹ്‌യുദ്ധീൻ പള്ളി, കുഴിക്കാട്ടുമൂല ജമാഅത്ത് പള്ളി എന്നിവിടങ്ങളിൽ എത്തിയും ഉമ വോട്ട് അഭ്യർത്ഥിച്ചു.

വീടുകൾ സന്ദ‌ർശിച്ച് ജോ

രാവിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് പിന്തുണ തേടിയാണ് ഡോ.ജോ ജോസഫ് ഇന്നലെ പര്യടനം ആരംഭിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് തന്റെ പുസ്തകമായ 'ഹൃദയപൂർവം ഡോക്ടർ' സമ്മാനിച്ചു. പടമുഗൾ മുസ്ലീംപള്ളിയിൽ കെ.ടി.ജലീൽ എം.എൽ.എയോടൊപ്പം വോട്ട് തേടി. വെണ്ണല തളിപ്പറമ്പിലെ ഭവനസന്ദർശനത്തിൽ മന്ത്രി കെ.രാധാകൃഷ്ണനും പങ്കെടുത്തു.

മേയ് 31ന് അവധി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേയ് 31ന് മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണം. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്കും ഈ അവധി ലഭിക്കും.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലയിൽ

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലയിലെത്തി ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്തു. വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറി ഹാളും പോളിംഗ് സ്‌റ്റേഷനുകളും സന്ദർശിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കാനായി കളക്ടറേറ്റ് വളപ്പിൽ നിർമ്മിച്ച വെയർ ഹൗസ് ഇന്ന് രാവിലെ 10.30ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VOTE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.