ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ഉത്തരവ് ലംഘിച്ചതിന് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് 12 ം വാർഡിൽ ചിറയിൽ വീട്ടിൽ അനൂപ് (പുഞ്ചിരി ) ആണ് അറസ്റ്റിലായത്.
ആലപ്പുഴ ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അനൂപിനെ റിമാൻഡ് ചെയ്തു. മാരാരിക്കുളം സി.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ജഗദീഷ്, സുരേഷ്, ബൈജു എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തതത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |