SignIn
Kerala Kaumudi Online
Sunday, 05 May 2024 6.18 PM IST

മരടിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്

antirabies-maradu-
മരടിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

മരട്: നഗരസഭയിലെ മുഴുവൻ വളർത്തു മൃഗങ്ങൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതി​ന് ആദ്യഘട്ട വാക്സിനേഷൻ ക്യാമ്പ് മരട് വെറ്ററിനറി ഡിസ്പെൻസറിയിൽ ആരംഭിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, കൗൺസിലർ ജെയ്നി പീറ്റർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജേക്കബ്സൺ, ഹുസൈൻ, ഡോ. ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു. 30 രൂപയാണ് വാക്സിനേഷൻ ചാർജ്. വാക്സിനേഷന്റെ ഒപ്പം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വളർത്തു മൃഗങ്ങൾക്ക് ലൈസൻസും നൽകി. 26 മുതൽ ഓരോ വാർഡ് കേന്ദ്രീകരിച്ച് വാക്സിനേഷൻ ഉണ്ടായിരിക്കും. എല്ലാ മൃഗഉടമകളും വളർത്തു മൃഗങ്ങളെ കുത്തിവയ്പിന് വിധേയമാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റി ലൈസൻസ് എടുക്കണമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MARADU, ANTIRABIES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.