കൊച്ചി: കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക് സംഘടനയുടെയും കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും വിദ്യാർത്ഥി അസോസിയേഷന്റെയും നേതൃത്വത്തിൽ ഏഴാമത് സംസ്ഥാന സാമൂഹിക പ്രവർത്തന വിദ്യാർത്ഥിസംഗമം ഡിസംബർ 19ന് നടക്കും.
കളമശേരി രാജഗിരി കാമ്പസ് വേദിയാകുന്ന സമ്മേളനത്തിൽ സാമൂഹിക പ്രവർത്തനവും മനുഷ്യാവകാശവും എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചകൾ നടക്കും. 72 കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.
ഡോ. എം.പി. ആന്റണി, ഡോ. അനിൽ ജോൺ, അനഘ രാമചന്ദ്രൻ, ക്രസ്റ്റി സോബി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |