കൊച്ചി: ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃയോഗം ചേർന്നു. ചുമട്ടുതൊഴിലാളി നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് 25 നു ജില്ലാ ആസ്ഥാനത്ത് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഇബ്രാഹിംകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫെഡറേഷൻ നേതാക്കളായ പി.പി. അലിയാർ, എം.പി. സലിം, ബാബു സാനി, സൈമൺ ഇടപ്പള്ളി എ.എൽ.സക്കീർ ഹുസൈൻ, പി. സി. സുനിൽ കുമാർ, ജെറിൻ ടി.ഏലിയാസ്, ആനന്ദ് ജോർജ്, ആന്റണി പട്ടണം, സി. വി. മുഹമ്മദാലി ,കെ. കെ.അബൂബക്കർ, ജലാൽ നെട്ടൂർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |