SignIn
Kerala Kaumudi Online
Thursday, 19 September 2024 5.33 AM IST

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിൽ 40 ലക്ഷം വീടുകൾ

Increase Font Size Decrease Font Size Print Page
garbage

കൊച്ചി: മാലിന്യശേഖരണത്തിനായി ശുചിത്വ മിഷൻ നടപ്പാക്കിയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിൽ 40 ലക്ഷം ഗുണഭോക്താക്കൾ എൻറോൾ ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലും ക്യു.ആർ കോഡ് സ്ഥാപിച്ച് മാലിന്യശേഖരണവും യൂസർ ഫീ ഈടാക്കലും കാര്യക്ഷമമാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമായാണ് തദ്ദേശസ്ഥാപനങ്ങൾ ഗുണഭോക്താക്കളെ ചേർത്തത്.
കെൽട്രോൺ സജ്ജമാക്കിയ ആപ്പിൽ ഹരിതകർമ്മസേന വഴിയാണ് എൻറോൾമെന്റ് നടത്തുന്നത്. രണ്ടാംഘട്ടമായി 30 ലക്ഷം ഗുണഭോക്താക്കളെ എൻറോൾ ചെയ്യും. ഇത് അടുത്തമാസം തുടങ്ങും.

സംസ്ഥാനത്തെ 375 തദ്ദേശസ്ഥാപനങ്ങളിലെ വീടുകളെയും സ്ഥാപനങ്ങളെയും മൊബൈൽ ആപ്പിൽ എൻറോൾ ചെയ്ത് ക്യു.ആർ കോഡ് പതിക്കുന്ന പദ്ധതി കഴിഞ്ഞ മേയിലാണ് തുടങ്ങിയത്. 313 പഞ്ചായത്തുകളും 58 നഗരസഭകളും നാല് കോർപ്പറേഷനുകളുമാണ് ഇതിൽ ഉൾപ്പെട്ടത്. പകുതിയിലേറെ തദ്ദേശസ്ഥാപനങ്ങളിൽ ക്യു.ആർ കോഡ് ഉപയോഗിച്ചുള്ള യൂസർ ഫീ ഈടാക്കലും മാലിന്യശേഖരണവും നടക്കുന്നതായി ശുചിത്വ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരൻ പറഞ്ഞു. മൂന്നു ഘട്ടമായി മുഴുവൻ വീടുകളും സ്ഥാപനങ്ങളും ആപ്പിനു കീഴിലാകും. ഫെബ്രുവരി നാലുമുതൽ ആറുവരെ കൊച്ചിയിൽ നടക്കുന്ന മാലിന്യ സംസ്‌കരണ ഉച്ചകോടിയിൽ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്യും. 350 തദ്ദേശസ്ഥാപനങ്ങളിലെ 30 ലക്ഷം ഗുണഭോക്താക്കളെയാണ് എൻറോൾ ചെയ്യുക. ആകെ 1.10 കോടിയോളം ഗുണഭോക്താക്കൾ മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ പദ്ധതിക്കു കീഴിലാകുമെന്നും അദ്ദേഹം പറഞ്ഞു.

* ജില്ലയിൽ 9 നഗരസഭ

സംസ്ഥാനമൊട്ടാകെയുള്ള ഹരിതമിത്രം ആപ്ലിക്കേഷൻ ആദ്യഘട്ടത്തിൽ ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലും 9 നഗരസഭകളിലുമാണ് നടപ്പാക്കുന്നത്. ഹരിത കർമ്മ സേനയുടെ യൂസർഫീ ശേഖരണം, കലണ്ടർ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാൻ സാധിക്കും. ആപ്പ് വരുന്നതോടെ ഹരിത കർമ്മ സേനകൾക്ക് യൂസർഫീ നൽകാത്ത വീടുകളെയും സ്ഥാപനങ്ങളെയും എളുപ്പത്തിൽ കണ്ടുപിടിക്കാനും വാതിൽപ്പടി ശേഖരണം കൃത്യമായി നടപ്പാക്കാനും സാധിക്കും. ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികൾ അറിയിക്കുന്നതിനും ഫീസുകൾ അടയ്ക്കുന്നതിനുമുള്ള സംവിധാനവും ആപ്പിലൂടെ സാദ്ധ്യമാകും.

വെബ് പോർട്ടൽ പിന്നാലെ

മലിനീകരണ പ്രശ്‌നങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. മാലിന്യനീക്ക വാഹനങ്ങളുടെ ലൊക്കേഷൻ മാപ്പും സഞ്ചാര ദിശയും ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി കണ്ടെത്താനുമുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനതലം മുതൽ സംസ്ഥാനതലം വരെയുള്ള മാലിന്യ സംസ്‌കരണ വിവരങ്ങൾ തത്സമയം കാണാൻ കഴിയുന്ന ഡാഷ്‌ബോർഡ് ഉൾപ്പടെ സമഗ്രമായ വെബ് പോർട്ടലും ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായുണ്ടാകുമെന്ന് മിഷൻ വൃത്തങ്ങൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, HARITAMITRAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.