SignIn
Kerala Kaumudi Online
Thursday, 28 March 2024 7.51 PM IST

പുരസ്കാര നിറവിൽ പ്രമോദ് മാല്യങ്കര

pramod-malinkara-

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയ്ക്ക് ഗ്ളോബൽ ടീച്ചിംഗ് എക്സലൻസ് അവാർഡ്. ഹയർ സെക്കൻഡറി മേഖലയിലെ മികച്ച പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളാണ് അവാഡിന് അർഹനാക്കിയത്. വ്യത്യസ്തവും നൂതനവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ദേശീയ - സംസ്ഥാന തലങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. കൊവിഡിന് ശേഷം വിദ്യാലയങ്ങളിൽ പഠനാന്തരീക്ഷം രസകരമാക്കാൻ പ്രമോദ് തയ്യാറാക്കിയ ക്ളാസ് റൂം ടിപ്സുകളുടെ വിഡിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്ന് പ്രകാശനം ചെയ്തിരുന്നു. സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാൻ വ്യത്യസ്തമായി ശൈലി അവലംബിച്ചാണ് പ്രമോദ് ശ്രദ്ധേയനായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.