പയ്യന്നൂർ : സ്പോർട്സ് ആൻഡ് കൾച്ചറൽ ഡവലപ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 16 മുതൽ 19 വരെ , കിഴക്കെ കണ്ടങ്കാളി നന്മ വോളി അക്കാദമി മൈതാനിയിൽ സംഘടിപ്പിക്കുന്ന ടി. ഗോവിന്ദൻ ട്രോഫി സൗത്ത് ഇന്ത്യൻ ഇൻവിറ്റേഷൻ വോളിബോൾ ടൂർണ്ണമെന്റിനായുള്ള സംഘാടക സമിതി രൂപീകരിച്ചു.
എം.കെ.രാജന്റെ അദ്ധ്യക്ഷതയിൽ ടി. ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ശശി വട്ടക്കൊവ്വൽ, കെ.പി.ബാലകൃഷണ പൊതുവാൾ , കെ.കെ.ഗംഗാധരൻ, സോഫിയ വിജയകുമാർ,ടി. വിശ്വനാഥൻ, കെ.കെ.ഫൽഗുനൻ, കെ.ബാലൻ, സി.ഷിജിൽ സംസാരിച്ചു. ഭാരവാഹികൾ :ടി.ഐ. മധുസൂദനൻ എം.എൽ.എ. (ചെയർമാൻ) , അഡ്വ:ശശി വട്ടക്കൊവ്വൽ ( വർക്കിംഗ് ചെയർമാൻ) , പി. ഗംഗാധരൻ (ജനറൽ കൺവീനർ ) , സി. ഷിജിൽ ( ഓർഗനൈസിംഗ് സെക്രട്ടറി ) , കെ.വി.ശശീന്ദ്രൻ ( ട്രഷറർ) .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |