SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.12 PM IST

ഒൻപതു വർഷത്തിനിടെ വന്യജീവികൾ കവർന്നത് 20 ജീവൻ

aralam

കണ്ണൂർ: ഇന്നലെ വിറകുശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട ആറളത്തെ ആദിവാസിയുവാവ് രഘു ഉൾപ്പെടെ കഴിഞ്ഞ ഒൻപതു വർഷത്തിനിടെ കണ്ണൂർ ജില്ലയിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ കവർന്നത് 20 മനുഷ്യജീവനുകളെ. കാട്ടാനകൾ മാത്രം 16 പേരുടെ ജീവനെടുത്തപ്പോൾ മൂന്നു പേർ കൊല്ലപ്പെട്ടത് കാട്ടുപന്നികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആറു വർഷത്തിനിടെ ആറളം ഫാമിൽ മാത്രം ഒൻപതുപേരെ കാട്ടാന കൊന്നു. വന്യജീവികളുടെ ആക്രമണത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായവരും അംഗഭംഗം സംഭവിച്ചവരും വർഷങ്ങളായി ചികിത്സയിൽ തുടരുന്നവരും നിരവധിയാണ്.

വനത്തിനുള്ളിൽ ഫയർലൈൻ ജോലിക്ക് പോയ പൊയ്യ ഗോപാലനെ കാട്ടാന കൊന്നത് 2017 ഫെബ്രുവരി രണ്ടിനായിരുന്നു. ജനവാസ കേന്ദ്രത്തിൽ എത്തിയ ഒറ്റയാനെ ഓടിക്കുന്നതിനിടെയാണ് 2017 ജനുവരിയിൽ അടക്കാത്തോട് നരിക്കടവ് സ്വദേശി ബിജു കൊല്ലപ്പെട്ടത്. 2020 മാർച്ച് ഒന്നിന് വീടിനു മുന്നിലെ നടവഴിയിലാണ് കൊട്ടിയൂരിലെ ആഗസ്തിയെ ആന ആക്രമിച്ചത്. 2018 ആഗസ്റ്റ് 11 ന് എടക്കാനത്ത് തോട്ടത്തിൽ വർഗീസിനെ കാട്ടുപന്നി കൊലപ്പെടുത്തി. 2020 ഫെബ്രുവരി 9 ന് പടിയൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മീനോത്ത് നിഖിൽ അപകടത്തിൽപ്പെട്ടു മരിച്ചത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നായിരുന്നു.

2014 ഏപ്രിൽ മാസത്തിൽ ബ്ലോക്ക് 11 ലെ ചോമാനിയിൽ മാധവിയെയാണ് ആറളം ഫാമിൽ ആദ്യം ആന കൊലപ്പെടുത്തുന്നത്. വീട് തകർത്തായിരുന്നു ആക്രമണം. ബ്ലോക്ക് ഏഴിൽ 2016 ൽ ബാലനെയും 2018 മാർച്ചിൽ ബ്ലോക്ക് ഒൻപതിൽ അമ്മിണിയെയും അതേ വർഷം ഏപ്രിലിൽ ബ്ലോക്ക് നാലിൽ പൈനാപ്പിൾ കൃഷി സൂപ്പർവൈസറായിരുന്ന വാളത്തോടെ റജിയെയും കാട്ടാന കൊലപ്പെടുത്തി.

ഒക്ടോബർ 30ന് ദേവു കരിയാത്തനെയും ഡിസംബർ 8ന് ബ്ലോക്ക് പത്തിൽ ചപ്പിലി കൃഷ്ണനെയും 2020 മാർച്ച് 31 ന് ബ്ലോക്ക് ഏഴിൽ ബബീഷിനെയും ഈ വർഷം ഏപ്രിൽ 26ന് ഫാമിലെ തൊഴിലാളി ബന്ദപ്പാലൻ നാരായണനെയും 2022 ഫെബ്രുവരി ഒന്നിന് ചെത്തുതൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷിനെയും കാട്ടാന കൊലപ്പെടുത്തി. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റവരും ഒട്ടേറെയുണ്ട് ഫാമിലും പുറത്തും.

ഉപേക്ഷിക്കേണ്ടി വന്നത് 12 ഏക്കർ കൃഷിഭൂമി

കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടതായി വന്നു. ഇപ്പോൾ ടാക്സി ഡ്രൈവറാണ്. കർണാടക വനാതിർത്തിയോടു ചേർന്നുകിടക്കുന്ന ഉദയഗിരി നമ്പ്യാർമലയിൽ 12 ഏക്കർ കൃഷി ഭൂമി സ്വന്തമായി ഉണ്ടായിരുന്നു. കാട്ടാനകളുടെ ശല്യം മൂലം വരുമാനമൊന്നും ഇല്ലാതായി പ്രതിസന്ധിയിലായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.