SignIn
Kerala Kaumudi Online
Saturday, 23 May 2026 12.41 PM IST

കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

amoebi

കോഴിക്കോട് : കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടത്തിയ പി.സി.ആർ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് രോഗം തെളിഞ്ഞിരുന്നു. അന്തിമ പരിശോധനാ ഫലം വന്ന ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

തളിപ്പറമ്പിൽ വെള്ളച്ചാട്ടത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക രോഗലക്ഷണങ്ങളുണ്ടായത്. അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലുവയസുകാരൻ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ അന്തിമ പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KANNUR, AMOEBIC MENINGITIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA