തൃക്കരിപ്പൂർ: കേന്ദ്ര പരീക്ഷാ വിഭാഗം നടത്തുന്ന അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്ക് തൃക്കരിപ്പൂർ മുജമ്മ സ്കൂളിൽ ഇക്കുറിയും സെന്ററുണ്ടാകും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 240 വിദ്യാർത്ഥികൾ പരീക്ഷക്ക് എത്തും. കഴിഞ്ഞ രണ്ടു തവണയും കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തിയത് പരിഗണിച്ചാണ് നാളെ നടക്കുന്ന പരീക്ഷയ്ക്ക് സെന്ററായി ഈ സ്കൂളിനെ പരിഗണിച്ചത്.കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും എമർജൻസി സജ്ജീകരണങ്ങൾ ഒരുക്കുമെന്നും സുഗമമായി പരീക്ഷ എഴുതാനുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞെന്നും സെന്റർ സൂപ്രണ്ട് മുസ്തഫ ഇർഫാനി അറിയിച്ചു. സുഗമമായ ട്രാഫിക്, പാർക്കിംഗ് എന്നിവക്ക് സൗകര്യം ഏർപ്പെടുത്തുമെന്നും ക്രമീകരണങ്ങളോട് മുഴുവനാളുകളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.പരീക്ഷാർത്ഥികൾ 11 മണിക്ക് ഹാജരാകണം. രണ്ടു മുതൽ 5.20 വരെയാണ് പരീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |