കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സഹകരണ ആശുപത്രി മൂന്നാം വാർഷികത്തിന്റെ ഭാഗമായി ബല്ല അഴിക്കോടൻ ക്ലബ്, ഗ്രന്ഥാലയവുമായി ചേർന്ന് മഴക്കാല രോഗ പ്രതിരോധ ബോധവത്ക്കരണ ക്ലാസ് നടത്തി. മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി വിടുകളിലും പൊതുയിടങ്ങളിലും സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മാർഗങ്ങൾ , രോഗങ്ങളും ചികിത്സാ രീതികളെയും പറ്റിയാണ് ബോധവത്കരണം നടന്നത്. സഹകരണ ആശുപത്രി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.വി സുശീല അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി നേഴ്സിംഗ് സൂപ്രണ്ട് ടി.എം.റോസമ്മ ക്ലാസ് എടുത്തു .പുരുഷോത്തമൻ, ജെ.പി.രാഹുൽ, എ.വി.വിനയൻ, കെ.വി. രതീഷ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി പി.ഷിജു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |