കൊല്ലം: അഞ്ചൽ വൈദിക ജില്ല മലങ്കര കാതലിക് അസോസിയേഷൻ10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അഞ്ചൽ വൈദിക ജില്ലയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. എം.സി.എ ജില്ലാ പ്രസിഡന്റ് ഏഴംകുളം രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ വികാരി ഫാ.ബോവസ് മാത്യു ഉദ്ഘാടനം ചെയ്തു.
എല്ലാവരും നഴ്സിംഗ് മേഖലയിലേക്ക് പോകാതെ ജീവിതവിജയം നേടാവുന്ന ധാരാളം കോഴ്സുകൾ നമുക്ക് ചുറ്റിലും ഉണ്ട് ,വിദ്യാർത്ഥികൾ പുനർവിചിന്തനം ചെയ്യണമെന്ന് ഫാ .ബോവസ്
മാത്യു പറഞ്ഞു.
എം.സി.എ ജില്ലാ ഡയറക്ടർ ഫാ.ജിനോയ് മാത്യു, സെക്രട്ടറി എൻ.വി.വിൻസന്റ്, സാജൻ തോമസ്, സിൻഡിക്കേറ്റ് അംഗങ്ങളായ നിഷ അച്ചൻ കുഞ്ഞ്,രാജുമോൻ തടത്തി വിള,അനിൽ എബ്രഹാം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |