കൊല്ലം: കുണ്ടറയിൽ അച്ഛന്റെ ക്രൂര മർദ്ദനത്തിന് ഇരയായ കുട്ടിയ്ക്കും അനുജത്തിയ്ക്കും അമ്മയ്ക്കും കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഷെൽറ്റർ ഹോമിൽ താത്കാലിക സംരക്ഷണം ഏർപ്പെടുത്തി. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമണ്ണിന്റെ നേതൃത്വത്തിൽ കൊല്ലം ഡി.സി.പി.ഒ ശ്രീജ, ചൈൽഡ് ഹെൽപ്പ്പ് ലൈൻ സൂപ്പർവൈസർ ഷഫ്ന, ഡി.സി.പി.യു കേസ് വർക്കർ അനു എന്നിവർ കുട്ടികളെ നേരിൽ കണ്ട് വിവരങ്ങൾ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയോടെ സർക്കാർ വാഹനത്തിൽ മൂന്നു പേരെയും ഷെൽട്ടർ ഹോമിൽ എത്തിച്ചത്. കുട്ടികളുടെ പഠനവും സംരക്ഷണവും ഉൾപ്പെടെയുള്ള ഭാവി പ്രവർത്തനങ്ങൾ കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |