SignIn
Kerala Kaumudi Online
Sunday, 20 October 2024 8.23 AM IST

ചാൾസൺ ഏഴിമലക്ക് സ്വീകരണം നൽകി

Increase Font Size Decrease Font Size Print Page
photo-1-
വാഷിംഗ്ടൺ ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം നേടിയ ചാൾസൺ ഏഴിമലക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം

പയ്യന്നൂർ: വാഷിംഗ്ടൺ ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം നേടിയ ചാൾസൺ ഏഴിമലയ്ക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പൗരസ്വീകരണം നൽകി. നീന്തൽ പരിശീലന രംഗത്തെ 16 വർഷത്തെ സംഭാവനകൾ പരിഗണിച്ചാണ് ബിരുദം നൽകിയത്. നീന്തൽ ബോധവത്കരണ പരിപാടികളും പരിശീലനങ്ങളും സംഘടിപ്പിക്കുകയും നിരവധിപേരെ നീന്താൻ പ്രാപ്തരാക്കി കായലിലും പുഴയിലും കടലിലും ദീർഘദൂരം നീന്തിക്കുന്ന ചാൾസൺ ജല അപകട രക്ഷാപ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ടൂറിസം വകുപ്പിന് കീഴിൽ കണ്ണൂർ പയാമ്പലം ബീച്ചിൽ ലൈഫ് ഗാർഡായി സേവനമനുഷ്ഠിക്കുന്ന ചാൾസന് രണ്ടുതവണ കേരളത്തിലെ മികച്ച ലൈഫ് ഗാർഡിനുള്ള അവാർഡ് ലഭിച്ചിരുന്നു. പൗരസ്വീകരണത്തിൽ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ, അഡ്വ. പി. സന്തോഷ്, കെ. വിജീഷ്, പണ്ണേരി രമേശൻ, വി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, SWIMING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.