SignIn
Kerala Kaumudi Online
Saturday, 17 August 2024 9.38 AM IST

സ്‌കൂൾ കിറ്റ് വിതരണം

school-kit

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യ നിർമ്മാർജ്ജനപദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ ഒന്നു മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കുള്ള സൗജന്യ സ്‌കൂൾ കിറ്റ് വിതരണം നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിലെ 25 ഓളം വിദ്യാർഥികൾക്കാണ് കുട,വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ബുക്ക് എന്നീ 15 ഓളം പഠന ഉപകരണ കിറ്റ് നൽകിയത്.ടൗൺഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. കാനറ ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ ബി.എസ്.ഹരീഷ് മുഖ്യാതിഥിയായി . സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കെ.ലത, കെ.അനീഷൻ, കെ.വി.സരസ്വതി സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.മനോജ് സ്വാഗതവും കൗൺസിലർ രവീന്ദ്രൻ പുതുക്കൈ നന്ദിയും പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.