തളിപ്പറമ്പ്:താലൂക്ക് ആശുപത്രിയിലെനവീകരിച്ച നേത്ര വിഭാഗം ഓപ്പറേഷൻ തീയേറ്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.തളിപ്പറമ്പ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റ അദ്ധ്യക്ഷത വഹിച്ചു.
ഡോ.പി.കെ.അനിൽകുമാർ മുഖ്യതിഥിയായി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി സുപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സ്ഥിരം അദ്ധ്യക്ഷന്മാരായ എം.കെ.ഷബിത,പി.പി.മുഹമ്മദ് നിസാർ, പി.റെജില, നഗരസഭ സെക്രട്ടറി കെ.പി.സുബൈർ , കൗൺസിലർ സി.വി.ഗിരീഷൻ,ജില്ലാ ഓപ്റ്റോമട്രിസ്റ്റ് കോർഡിനേറ്റർ ശ്രീകല കുമാരി, നഴ്സിംഗ് സൂപ്രണ്ട് ഇൻ ചാർജ് ടി.പി.ലളിത എന്നിവർ സംസാരിച്ചു .ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി സ്വാഗതവും ഡോ. ടി.കെ.രാഗി നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |