കാഞ്ഞങ്ങാട്: ലഹരിക്കടിമപ്പെടുന്നവരെ ചികിത്സിക്കുന്നതിനായി ഡി അഡിക്ഷൻ സെന്ററും ക്യാൻസർ ചികിത്സാകേന്ദ്രവും ജില്ലയിൽ സ്ഥാപിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ ( എൻ.എച്ച്.ആർ.എം) കാസർകോട് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു.ജില്ല പ്രസിഡന്റ് എ.ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്.ആർ.എം
നാഷണൽ ചെയർമാൻ മനു സി.മാത്യു ഉദ്ഘാടനം ചെയ്തു .ഹൊസ്ദുർഗ് ജനമൈത്രി പൊലീസ് പ്രദീപ് കുമാർ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഹക്കീം ബേക്കൽ, കെ.ബി.കുട്ടി ഹാജി, പി.എം.ഫൈസൽ, സെവൻ സ്റ്റാർ അബ്ദുർ റഹിമാൻ, ഷാഫി കുണിയ, ടി.പി.കുഞ്ഞബ്ദുള്ള , സോളാർ കുഞ്ഞഹമ്മദ് ,അബൂബക്കർ, കെ.വി.ശ്രീനു , സുകുമാരൻ ആശിർവാദ് എന്നിവർ സംബന്ധിച്ചു. യോഗത്തിൽ ബാലതാരം അൻവ ശ്രീനുവിനെ ആദരിച്ചു. സലാം പുഞ്ചാവി സ്വാഗതവും ഹക്കീം കുന്നിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |