ഇരിട്ടി: കൂട്ടുപുഴ വളവു പാറയിൽ മാക്കൂട്ടം ഫോറസ്റ്റ് ഓഫീസിന്റെ ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിച്ച് ഫോറസ്റ്റ് റേഞ്ചർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ റെയ്ഞ്ചർ മാധവ് ദോഡുഗുഡുകയെ (36) ആദ്യം ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. ഫോറസ്റ്റർ വള്ളിത്തോട്ടിൽ നിന്നും മാക്കൂട്ടത്തേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് എതിരെ വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ജീപ്പിന്റെ മുൻഭാഗം തകർന്ന് കാൽ കുടുങ്ങിപ്പോയ റെയ്ഞ്ചറെ ഇരിട്ടി അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ഇരിട്ടി- മൈസൂർ അന്തർസംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമനസേനയും പോലീസും ചേർന്നാണ് അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |