കണ്ണൂർ:2025-26 വർഷത്തേക്കുള്ള ചിന്മയാ സേവാ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.കണ്ണൂർ ചിന്മയാ വിദ്യാലയം ഒഴികെ മറ്റ് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്ന് വാർഷിക പരീക്ഷയിൽ 4-ാം ക്ലാസിൽ 80ശതമാനം മാർക്കോടു കൂടി പാസ്സാവുകയോ പാസ്സാകുമെന്ന് പ്രതീക്ഷിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. സ്കോളർഷിപ്പ് വിദ്യാർത്ഥികളുടെ മികവും രക്ഷിതാക്കളുടെ വരുമാനത്തെ ആസ്‌പദമാക്കിയാണ് ലഭിക്കുന്നത്.കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ കവിയരുത്. മൊത്തം 10 വിദ്യാർത്ഥികളെ (5 ആൺ കുട്ടികളെയും 5 പെൺ കുട്ടികളെയും) 2025 മേയ് മാസം നടത്തുന്ന മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. സ്കോളർഷിപ്പിന്നർഹരായ കുട്ടികൾക്ക് കണ്ണൂർ ചിന്മയാ വിദ്യാലയത്തിൽ 5 മുതൽ 12 വരെ ക്ലാസിലുള്ള പഠനത്തിൽ അവരുടെ മാർക്ക് അടിസ്ഥാനത്തിൽ ട്യൂഷൻ ഫീസ് സൗജന്യമായി തുടർ പഠനത്തിന് ലഭിക്കും.നിർദ്ദിഷ്ഠ ഫോറത്തിലുള്ള അപേക്ഷ 28ന് മുൻപായി കണ്ണൂർ തളാപ്പിലുള്ള ചിന്മയാ ബാലഭവനിൽ സ്വീകരിക്കും.വിശദ വിവരങ്ങൾ കണ്ണൂർ ചിന്മയാ ബാലഭവനിൽ നിന്ന് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |