കാഞ്ഞങ്ങാട്: നെഹ്റു കോളജിലെ എൻ.എസ്.എസ് യൂണിറ്റുകൾ. എൻ.എസ്.എസ് യൂണിറ്റ് അഞ്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമ്മിച്ച സ്‌നേഹവീടിന്റെ താക്കോൽ സമർപ്പണം നടത്തി. എൻ.എസ്.എസ് സംസ്ഥാന ഓഫിസർ ഡോ.ആർ.എൻ.അൻസർ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ടി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.എസ്.എസ് ഡോ.കെ.വി.സുജിത്ത് മുഖ്യാതിഥിയായി.പാലിയേറ്റീവ് കെയർ ലോഗോ കെ.വി.സുജിത്ത് പ്രകാശനം ചെയ്തു. കോളേജ് മാനേജർ കെ.രാമനാഥൻ മുഖ്യഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ.കെ.വി മുരളി , ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.വി.വിജയകുമാർ , എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഡോ.സി ജ്ഞാനേശ്വരി, ജൂനിയർ സൂപ്രണ്ട് വിനോദ് കുമാർ, കോളേജ് യൂണിയൻ ചെയർമാൻ ടി.വി.ആദിത്യൻ എന്നിവർ സംസാരിച്ചു. ഡോ.കെ.വി.വിനീഷ് കുമാർ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.സുമലത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |